പബ്ലിക്ക് കേരളാ ചാനൽ മേധാവിയും മാധ്യമപ്രവർത്തകനുമായ ഖാദർ കരിപ്പൊടിക്കെതിരെ നിരന്തരം പരാതി നൽകി കേസേടുപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കാദർ കരിപ്പൊടിക്കെതിരെ കേസെടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ഡിവൈഎസ്പി ബാലകൃഷ്ണൻ എസ്എച്ച്ഒമാർക്ക് നിർദേശം നൽകി.തനിക്കെതിരെ പോലീസിൽ നിരന്തരം പരാതി നൽകുന്നതിൽ ചില ഗൂഢശക്തികളുടെ കരങ്ങളുണ്ടെന്നും അതിന്റെ വ്യക്തമായ തെളിവുകൾ കാദർ കരിപ്പൊടി ജില്ലാ പോലീസ് മേധാവിക്ക് നൽകിയിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി ഡിവൈഎസ്പിക്ക് കൈമാറുകയും കാദർ കരിപ്പൊടിക്കെതിരെ അനാവശ്യമായി പരാതി നല്കുന്നുണ്ടന്ന് ശ്രദ്ധയിൽ പെട്ട ഡിവൈഎസ്പി കാദറിനെതിരെ കേസുകളെടുക്കുമ്പോൾ ജാഗ്രത പുലർത്തേണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് പ്രത്യക നിർദേശം നൽകുകയും ചെയ്തു.