മയക്കുമരുന്നുമായി ബിരുദ വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേർബേഡകം പോലീസ് പിടിയിൽ
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്ന് എംഡി എം എ യുമായി
ബിരുദ വിദ്യാർത്ഥികളടക്കം മൂന്ന് പേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു
വലിയപാറയിലെ കണ്ണൻ (20) വേളാഴിയിലെ അഖിലേഷ് (21) മരുതടുക്കത്തെ സിദ്ധാർത്ഥ് (20) എന്നിവരെയാണ് സി ഐ ദാമോദരൻ അറസ്റ്റ് ചെയ്തത്.കണ്ണൻ, സിദ്ധാർത്ഥ് എന്നിവർ മുന്നാട് പീപ്പിൾസ് കോളേജ് ബീ കോം വിദ്യാർത്ഥികളാണ്.ഇന്നലെ വൈകുന്നേരം മൂന്നാം കടവ് റോഡിൽ വാഹന പരിശോധന നടത്തവേ ബൈക്കിൽ വരികയായിരുന്നു വിദ്യാർത്ഥികൾ.സിഐ ദാമോദരനും സംഘവും നടത്തിയ പരിശോധനയിൽ 320 മില്ലി എംഡി എം എ മാരകമയക്കുമരുന്നു കണ്ടെടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും