ഉദുമ ഉദയമംഗലം വട്ടക്കാവ് കാലിച്ചാന്‍ ദേവസ്ഥാനത്ത് കളിയാട്ടം സമാപിച്ചു.
കളിയാട്ടത്തോടനുബന്ധിച്ച് കാലിച്ചാന്‍ തെയ്യം കെട്ടിയാടി.
ഉദുമ: കൊവിഡ് കാലം കവര്‍ന്നെടുത്ത കളിയാട്ടങ്ങളെല്ലാം പതിയെ തിരികെയെത്തുന്നതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് അനേകലക്ഷം വരുന്ന വിശ്വാസി സമൂഹം. മഹാമാരിയെ ചെറുക്കുന്നതിനായുള്ള പല നിയന്ത്രണങ്ങളും നിബന്ധനങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെല്ലാം വിധേമായിക്കൊണ്ട് തന്നെ ആവുംവിധം തെയ്യാട്ടങ്ങള്‍ കൊണ്ടാടാനുള്ള താത്പര്യത്തിലും പ്രയത്നത്തിലുമാണ് ഓരോ ആരാധനാലയങ്ങളിലേയും, കാവുകളിലേയും, ക്ഷേത്രങ്ങളിലെയും, തറവാടുകളിലേയും ഭരണസമിതികള്‍. ഇവര്‍ക്കെല്ലാം ആവേശവും ആത്മബലവും പകര്‍ന്ന് കൊണ്ടാണ് ഉദുമ ഉദയമംഗലം വട്ടക്കാവ് കാലിച്ചാന്‍ ദേവസ്ഥാനത്ത് കളിയാട്ടം നടന്നത്. നാനാഭാഗങ്ങളില്‍ നിന്നായി എത്തിയ വിശ്വാസികള്‍ക്കെല്ലാം സുകൃതദര്‍ശനം നല്കി കാലിച്ചാന്‍ തെയ്യം കാവില്‍ നിറഞ്ഞാടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്നദാനം മാറ്റി വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഈ വര്‍ഷം കളിയാട്ടം നടത്തിയത്.