പരപ്പയിൽ വാനിടിച്ച് ഒൻപതു വയസുകാരന് ഗുരുതരം
കാഞ്ഞങ്ങാട്: പരപ്പ, ബാനത്ത് സ്റ്റേഷനറി സാധനങ്ങളുമായി പോയ ടെമ്പോ വാൻ തട്ടി വിദ്യാർത്ഥിക്ക് ഗുരുതരം.. ബാനം കാടൻമൂല കോളനിയിലെ നാരായണന്റെ മകൻ സജയ് (9) നാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ കുട്ടി റോഡിന് കുറുകെ ഓടിയപ്പോഴാണ് അപകടം സംഭവിച്ചത്