കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്ലൂരിലെ എസ് എഫ് ഐ പ്രവര്ത്തകന് മരണപ്പെട്ടു
കാഞ്ഞങ്ങാട്: : കാറപകടത്തിൽ ഗുതര പരിക്കേറ്റ് മംഗലാപുരം ആസ്പത്രിൽ ചികിത്സയിലായിരുന്ന പുല്ലൂരിലെ എസ് എഫ് ഐ പ്രവർത്തകൻ മരണപ്പെട്ടു.
വിഷ്ണുമംഗലത്തെ രാജൻ -സുനിത ദമ്പതികളുടെ മകൻ അഖിൽ രാജാണ് (19) മരിച്ചത്. ഒരാഴ്ച മുമ്പാണ് കാഞ്ഞങ്ങാട് തോയമ്മ ലിൽ ജില്ലാസ്പത്രി പരിസരത്ത് അഖിലും കൂട്ടുകാരും സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്.
എസ് എഫ് ഐ പുല്ലൂർ ലോക്കൽ കമ്മിറ്റിയംഗം, ബാലസംഘം വില്ലേജ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു പുല്ലൂർ ഐടിഐ വിദ്യാർത്ഥിയായിരുന്ന അഖിൽ.ഏകസഹോദരി: സ്നേഹ.
മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും