വാനും സ്വകാര്യബസും കൂട്ടിയിടിച്ചു; വാന്‍ ഡ്രൈവര്‍ മരിച്ചു
കൊല്ലം: ജില്ലയിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ടു മരണം. കൊല്ലം ശക്തികുളങ്ങരയിൽ പാഴ്സൽ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവർ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്.
ബസിലുണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഏറെയും വിദ്യാർഥികളെന്നാണ് വിവരം. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വാനിന്റെ ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
തെന്മല ഇടപ്പാളയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കഴുതുരുട്ടി സ്വദേശി സദാശിവനാണ് മരിച്ചത്.