കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോളേജുകൾ അടയ്ക്കണം, പരീക്ഷകൾ മാറ്റണം; ആവശ്യവുമായി എൻഎസ്എസ്
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കോളേജുകൾ ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റാനോ കോളേജുകൾ അടയ്ക്കാനോ തയ്യാറാകുന്നില്ല. അതിനിടെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനും അനുമതി നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് അറിയിച്ചു.അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂട്ടമായി കൊവിഡ് ബാധിക്കുന്നതിനാൽ കോളേജുകൾ അടച്ചിടണമെന്നും കൊവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ പരീക്ഷകൾ മാറ്റി വയ്ക്കണം, കോളേജ് അടച്ചിടണം, ക്ലാസുകൾ ഓൺലൈനായി നടത്തണം എന്നീ ആവശ്യങ്ങളും എൻഎസ്എസ് പ്രസ്താവനയിലൂടെ അറിയിച്ചു.