ജില്ല ആശുപത്രി ജീവനക്കാരൻ
രാവണീശ്വരത്തെ എം വി രാജന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി
രാവണേശ്വരം: രാവണീശ്വരത്തെ പൊതുപ്രവര്‍ത്തകനും ജില്ല ആശുപത്രി ജീവനക്കാരനുമായ എം.വി.രാജന് നിര്യാതനായി.
ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി മെമ്പര്‍, കുഞ്ഞിക്കണ്ണന് പണിക്കര്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് എന്നി നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അച്ഛന് : എം.വി.നാരായണന് (സിപിഎം രാവണീശ്വരം ബ്രാഞ്ച് മെമ്പര്‍), അമ്മ: നാരായണി. ഭാര്യ: ജീഷ. സഹോദരങ്ങള്‍: സന്തോഷ്, മുരളിധരന്, ശൈലജ. സിപിഎം നേതാക്കളായ വിവി രമേശന്, ഏരിയാ സെക്രട്ടറി അഡ്വ: രാജ് മോഹനന്, സിപിഐ നേതാവ് കെ.വി.കൃഷ്ണന് എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
രാവണീശ്വരത്തെ സാസ്ക്കാരിക പ്രവര്‍ത്തകനും സംഘാടകനുമായിരുന്ന എം.വി.രാജന്റെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി. സുരേഷ് എം അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി മെമ്പര്‍ പി.കെ.നിഷാന്ത്, എ കൃഷ്ണന്, പി.ദാമോധരന്, കെ.സബീഷ് കെ.രാജേന്ദ്രന്, എം.ബാലകൃഷ്ണന്, പ്രകാശന് പള്ളിക്കാപ്പില്‍, വിജയന് വാണിയപാറ, പി.സനല്‍കുമാര്‍, പി.രാധാ കൃഷ്ണന് -എന്നിവര്‍ സംസാരിച്ചു.