അമ്പലവയൽ ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
വയനാട്: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.കണ്ണൂർ ഇരിട്ടി സ്വദേശി ലിജിതയാണ് മരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ജനുവരി 15നാണ് യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായത്. വയനാട് അമ്പലവയലിൽ വച്ചാണ് ആക്രമണം നടന്നത്. ലിജിതയുടെ ഭർത്താവ് സനിൽ കുമാറായിരുന്നു ആക്രമണത്തിനു പിന്നിൽ. സംഭവത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇയാൾ പിന്നീട് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ മകൾ അളകനന്ദ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.