സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കർശന നിയന്ത്രണം; അതിർത്തികളിൽ പരിശോധന കടുപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.
അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും നാളെ അനുമതി. യാത്ര ചെയ്യുന്നവർ കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം. നാളെ ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം.പരീക്ഷകള്‍ക്ക് പോകുന്നവര്‍ അഡ്മിറ്റ് കാര്‍ഡുകള്‍ കൈയിൽ കരുതണം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാണിച്ചാല്‍ സഞ്ചരിക്കാം. ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒൻപത് മണിവരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. രോഗവ്യാപനം രൂക്ഷമായതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസ്.പി എസ് സി പരീക്ഷകൾ മാറ്റികൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ വന്നതിനാൽ ഈ മാസം 23, 30 തീയതികളിൽ പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ് വകുപ്പിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 3/2019) തസ്തികയിലേക്ക് 23ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ 27നും ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ 28നും ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.15 വരെ നടത്തും. വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലേക്ക് 30ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഫെബ്രുവരി 4 ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.15 വരെ നടത്തും.