ഷിറിയ പുഴയില്‍ നിന്ന് മണല്‍ വാരിയ അഞ്ച് തോണികള്‍ പോലീസ് പിടിച്ചെടുത്തു
ബേക്കല്‍:ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 05 തോണികള്‍ പിടികൂടി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്ടേനയുടെ നിര്‍ദേശ പ്രകാരം കാസർകോട് ഡി വൈ എന്‍പി. ബാലകൃഷ്ണന് നായര്‍. കുമ്പള ഇന്‍സ്പെകര്‍ പ്രമോദ്. എസ്. ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ കുമ്പള പി.കെ.നഗര്‍, ഭാഗത്തേക്ക് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 05 തോണികള്‍ പിടികൂടുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യു.പോലീസ് സംഘത്തില്‍ കുമ്പള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്മാരായ ഹിതേഷ് രാമചന്ദ്രന്. പവിത്രന്. എം, സുഭാഷ്. കെ. ശരത്. എ. രതീഷ് കുമാര്‍. അനൂപ് കെ ആര് എന്നിവരുമുണ്ടായിരുന്നു . അതെ സമയം 120 ദിവസം കൊണ്ട് 65 ഓളം തോണികളാണ് ഇത്തരത്തിൽ പിടികൂടി നശിപ്പിച്ചത് . അതിർത്തി പ്രദേശങ്ങളിലെ പുഴകളിൽ തിരച്ചിൽ ശക്തമാക്കാൻ ഡി വൈ എന്‍പി. ബാലകൃഷ്ണന് നായര്‍ സി ഐ മാരോട് നിർദേശം നൽകി .