കാസർകോട് :കാസര്‍കോട്ടെ അഭിഭാഷകനായിരുന്ന പരേതനായ പി.വി.കെ.നമ്പൂതിരിയുടെ ഭാര്യ ദേവസേന അന്തർജ്ജനം നിര്യാതയായി.83 വയസ്സായിരുന്നു. ഇന്ന് രാവിലെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മകൾ ഇന്ദിരയുടെ മകന്റെ വിവാഹത്തിൽ പങ്കുകൊള്ളാൻ മഞ്ചേരിയിൽ എത്തിയതായിരുന്നു.വിഹത്തിനു ശേഷം ഇവിടെ തങ്ങിയ ഇവർക്ക് ഇന്ന് രാവിലെ ദേഹാസ്വാസ്ത്ഥ്യം നേരിട്ടതിനെത്തുടർന്ന് ആശുപത്രയിൽ എത്തിക്കുകയായിരുന്നു .മക്കൾ:പി.വി.രവീന്ദ്രൻ (പയ്യന്നൂർ നഗരസഭാ കൗൺസിലർ),അഡ്വ.പി.വി.ജയരാജൻ (മുൻ ഗവ .പ്ലീഡർ,കാസർകോട്.),പി,വി,ജയശങ്കരൻ (ബംഗളൂരു),പി.വി.അജയൻ(ചെന്നൈ),ഗോകുൽ ചന്ദ്രൻ (ബാബു),സത്യനാരായണൻ(കർണാടകം ബാങ്ക്,മംഗളൂരു).മൃതദേഹം ഇന്ന് രാത്രി പയ്യന്നൂർ കോറോത്തെ പുല്ലേരി വാധ്യാരില്ലത്ത് സംസ്കരിക്കും.