അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മാസ്ക വേണ്ട, സ്റ്റിറോയിഡുകളുടെ ഉപയോഗം പരിമിതപ്പെടുത്തണം, പുതിയ കൊവിഡ് മാർഗനിർദേശം പുറത്തിറങ്ങി
ന്യൂഡൽഹി: കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കുള്ള പുതിയ കൊവിഡ് മാർഗനിർദേശം പുറത്തിറങ്ങി. കൊവിഡ് ബാധിച്ച കുട്ടികളിൽ ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ച് ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ മാർഗനിർദേശം.പുതുക്കിയ മാർഗ നിർദേശം അനുസരിച്ച് അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറുമുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് മാസ്ക ധരിക്കാൻ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും, കുട്ടികൾക്ക് ഉചിതമായ മാസ്കുകൾ ഉപയോഗിക്കാം. എന്നാൽ 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ നിർബന്ധമായി മാസ്ക് ധരിക്കണം.18 വയസിന് താഴെയുള്ള കുട്ടികൾക്ക് ആൻറിവൈറലുകളോ മോണോക്ലോണൽ ആന്റിബോഡികളോ നൽകാൻ പാടില്ലെന്നും മാർഗനിർദേശം വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായ കേസുകളിൽ മാത്രമേ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന് അനുമതിയുള്ളു. എന്നാൽ കൊവിഡ് ബാധിച്ച് മൂന്ന് മുതൽ അഞ്ചു ദിവസം വരെ സ്റ്റിറോയിഡുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം കുട്ടികൾക്ക് കൊടുക്കേണ്ട പരിചരണങ്ങളെ കുറിച്ചും മാർഗനിർദേശം വ്യക്തമാക്കുന്നുണ്ട്. കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോ നിരീക്ഷിക്കണം. കൂടാതെ പോഷകാഹാരം, കൗൺസിലിംഗ് എന്നിവയും ലഭ്യമാക്കണം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ്? വിമർശനങ്ങൾക്ക് മറുപടിയുമായി കോടിയേരി