എസ് ഐ ചുമതലയേറ്റു, ആന്റണി പെരുമ്പാവൂരിനെ ശരിക്കും പൊലീസിൽ എടുത്തോ? സർപ്രൈസുമായി പൃഥ്വിരാജ്
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ഫേസ്ബുക്കിലൂടെ ചിത്രത്തിലെ ആന്റണി പെരുമ്പാവൂരിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.എസ് ഐ ആന്റണി ചുമതലയേറ്റെന്നും, വൈകിട്ട് ആറിന് സ്പെഷൽ സർപ്രൈസ് ഉണ്ടെന്നുമാണ് പോസ്റ്ററിൽ ഉള്ളത്. ‘ശരിക്കും പൊലീസിൽ ഏടുത്തോ’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ചത്.