മറ്റാർക്കുമില്ലാത്ത രീതിയിലുള്ള ജനാധിപത്യമാണ് സിപിഎമ്മിലുള്ള തെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള
കാഞ്ഞങ്ങാട് :മറ്റേത് രാഷ്ട്രിയ കക്ഷികൾക്കും കഴിയാത്ത കഴിയാത്ത രീതിയിലുള്ള ജനാധിപത്യമാണ് സിപിഎമ്മിലുള്ള തെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു .ബിജെപിയിലും കോൺഗ്രസിലും എന്തു ജനാധിപത്യമാണുള്ളതെന്നും ബി.ജെപിയിലെ നയങ്ങൾ തീരുമാനിക്കുന്നത് ആർഎസ്എസ്സും കോൺഗ്രസിൻ്റെ നയങ്ങൾ തീരുമാനിക്കുന്നത് അമ്മ യും രണ്ടു മക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം