കോവിഡ്: പ്രതിദിന രോഗികള്‍ 3.5 ലക്ഷത്തിലേക്ക്; 703 മരണവും
ഒമിക്രോണ്‍ കേസുകള്‍ 9,692 ആയി ഉയര്‍ന്നു. ഇന്നലത്തെക്കാള്‍ 4.36% കൂടുതല്‍ രോഗികള്‍.
ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളും മരണവും കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,47,254 പേര് രോഗബാധിതരായപ്പോള്‍ 703 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലത്തെ അപേക്ഷിച്ച് 29,722 കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് െചയ്തിട്ടുണ്ട്. 2,51,777 പേര് രോഗമുക്തരായി.
സജീവ രോഗികള്‍ 20,18,825 ആയി ഉയര്‍ന്നു. 17.94% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോണ്‍ കേസുകള്‍ 9,692 ആയി ഉയര്‍ന്നു. ഇന്നലത്തെക്കാള്‍ 4.36% കൂടുതല്‍ രോഗികള്‍.
159.91 കോടിയിലേറെ ഡോസ് വാക്സിന് വിതരണം ചെയ്തുവെന്നും 12.72 കോടി ഡോസ് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പക്കലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.