ഭർത്താവ് അറിയാതെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു . താൽക്കാലികാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നൽകിയ എ ടി എം കാർഡുപയോഗിച്ച് ഭാര്യ നിരവധി തവണകളായി പിൻവലിച്ചത് 18 ലക്ഷം രൂപ.വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു ചന്തേര പോലീസ്
പടന്ന: ഭർത്താവിന്റെ ഏടിഎം കാർഡുപയോഗിച്ച് അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. പടന്ന കടപ്പുറം കെ. കെ. ഹൗസ്സിലെ കെ. കെ. ഇബ്രാഹിമാണ് 37, പരാതിക്കാരൻ.
പടന്ന കടപ്പുറത്തെ അബ്ദുൾ ഖാദറിന്റെ മകളും, ഇബ്രാഹിമിന്റെ ഭാര്യയുമായ സുമയ്യയ്ക്കെതിരെ 26, ചന്തേര പോലീസിൽ ലഭിച്ച പരാതിയിലാണ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്. 2016 മുതൽ 2021 ജൂലായ് വരെയുള്ള കാലയളവിൽ പരാതിക്കാരനറിയാതെ മറ്റൊരാളെ വിവാഹം കഴിക്കുകയും, താൽക്കാലികാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നൽകിയ ഏടിഎം കാർഡുപയോഗിച്ച് തന്റെ അക്കൗണ്ടിൽ നിന്നും 18 ലക്ഷം രൂപ പിൻവലിച്ചുവെന്നാണ് ഇബ്രാഹിമിന്റെ പരാതി.
താനുമായുള്ള വിവാഹബന്ധം നിലനിൽക്കെ തന്നെ അറിയിക്കാതെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതായും തന്റെ അക്കൗണ്ടിലെ പണം സുമയ്യ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചതായും ഇബ്രാഹിം പരാതിയിൽ പറയുന്നു.