ചെറുവത്തൂരിലെ ചെക്ക് പോസ്റ്റ് ഒഴിവാക്കും
ചെറുവത്തൂർ : കാസർഗോഡ് ദേശീയ പാതയിലെ ചെറുവത്തൂർ ആര്‍ടിഒ ചെക്ക് പോസ്റ്റ് ഒഴിവാക്കും. ദേശീയ പാത വികസനം വന്നാല്‍ ചെറുവത്തൂരില്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെറുവത്തൂരിലെ ചെക്ക് പോസ്റ്റ് കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ പാണത്തൂരിലേക്ക് മാറ്റിയാല്‍ അത് ഗുണം ചെയ്യുമെന്ന നിര്‍ദേശവും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണറിയുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവില്‍ ചെക്ക് പോസ്റ്റായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ച് മാറ്റേണ്ടിവരും. ഇതിനായി നേരത്തെ തന്നെ സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനത്തിന് പകരം സംവിധാനം ഇല്ലാതായതോടെ പൊളിച്ച് മാറ്റുന്നത് തല്ക്കാലം അന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.