കണിച്ചിറ പാലത്തിലൂടെ കെഎസ് ആർ ടി സി സർവീസ്
മടിക്കൈ:സബ് ഡിപ്പോയിൽ നിന്ന് അമ്പലത്തുകര – ചാളക്കടവ് റൂട്ടിൽ നീലേശ്വരത്തേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. രാവിലെ 7 മണിക്ക് ഡിപ്പോയിൽ നിന്ന് തുടങ്ങുന്ന സർവീസ് 7.20 ന് ചാളക്കടവും 7.40 ന് നീലേശ്വരത്തും എത്തും. ദേശീയപാത വഴി കയ്യൂരിലേക്കുള്ള സർവീസ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിവേദനത്തെ തുടർന്നാണ് പരീക്ഷണാടിസ്ഥാനം റൂട്ട് മാറ്റിയോടുന്നത്. ഈ റൂട്ടിൽ അമ്പലത്തുകരയിൽ നിന്ന് നീലേശ്വരത്തേക്ക് പോകാനുള്ള ആദ്യ ബസാണ്. ദേശീയപാതയിലേക്കാൾ വരുമാനം ലഭിച്ചാലേ സർവീസ് തുടരൂയെന്ന് അധികൃതർ പറഞ്ഞു.