ധനുഷും ഐശ്വര്യം പിരിയാനുള്ള കാരണം ഇത്; ധനുഷിന്റെ പിതാവിന്റെ വാക്കുകൾ ചർച്ചയാകുന്നു
തമിഴ് നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വേർപിരിയുന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ ഏറെ വേദനയോടെയാണ് കേട്ടത്. അടുത്തകാലം വരെയും വളരെ സന്തോഷത്തോടെയാണ് ഇരുവരെയും പൊതുവേദികളിൽ കണ്ടിരുന്നത്. വളരെ പെട്ടെന്ന് ഇവർക്കിടയിൽ എന്തു സംഭവിച്ചുവെന്നാണ് ആരാധകർ ചോദിക്കുന്നതും. ധനുഷിന്റെ പിതാവ് കസ്തൂരി രാജ ഒരു തമിഴ് ദിനപത്രത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.’ അവർ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്. അത് ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തിൽ വിവാഹമോചനമല്ല. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാൻ ഫോണിൽ വിളിച്ചിരുന്നു.” കസ്തൂരി രാജ പറഞ്ഞു.അതേസമയം, കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അത് പരിഹരിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നുമാണ് തമിഴ് മാദ്ധ്യമങ്ങൾ പറയുന്നത്. ഇപ്പോഴും ആ ശ്രമം തുടരുകയാണ്.
2004ൽ ആയിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. ധനുഷ് ഹിന്ദി സിനിമയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.