ഈ രണ്ടുപേരെ എവിടെ കണ്ടാലും ഞങ്ങളെ അറിയിക്കുക. ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ബേക്കലം പോലീസ്
കാസർകോട് : കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത രണ്ട് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കൊലികടവ്, ഭീമനടി ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ സി. എച്ചിന്റെ മകൻ സമീര്‍.ഒ.ടി.( 35) മുളകുപ പൊടി സമീര്‍ എന്നും ആടു സമീര്‍ എന്നും അറിയപ്പെടും,
ആലംപാടി മുട്ടത്തോടി ഗ്രാമം ഏര്മൊളം ഹൗസ് അബ്ദുള്ള ഇ.എ.യുടെ മകനും എസ്ഡിപിഐ പ്രവർത്തകനുമായ അബൂബക്കർ സിദ്ദീഖ് എന്ന തമീം തമ്മു (23) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബേക്കല്‍ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന എഫ് ഐ ആർ നമ്പർ 75/2022 U/s
143, 147, 148, 286, 341, 427, 324, 307, 149 IPC & Sec 9 (B) (1) b എക്സ്പ്ലോസീവ്
ആക്ട് കേസിലെ പ്രതികളാണ് ഇവർ. കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍
കഴിയുന്ന ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
.
ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ
ബേക്കൽ പോലീസ് സ്റ്റേഷൻ sibklps@gmail.com
sibekalpsksd.pol@kerala.gov.in
ഫോണ്‍ :04672-236224/ 236324
9497980916/ 9497964323