പോക്സോ കേസിലെ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി. ബന്ധുക്കൾ ഉൾപ്പെടെ ആറു പേരാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.