കടയിൽ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കി; കഴിക്കാനെടുത്തപ്പോൾ കൊച്ചിയിലെ സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി
കൊച്ചി: കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ നടിക്ക് സ്വർണ മൂക്കുത്തി കിട്ടി. സീരിയൽ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയിൽ നിന്നാണ് നടി ദോശമാവ് വാങ്ങിയത്.ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വർണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവർ പറഞ്ഞു.
തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തിൽ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.