ഉപ്പള: പാർലമെന്റ് പാസ്സാക്കിയ പൗരത്വ ബില്‍ കത്തിച്ചു ബഹുജനപ്രകടനം നടന്നു. യുണൈറ്റഡ് നയാബസാറിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ പ്രകടനത്തിന് മുജാഹിർ ഹുസൈൻ, ഫയാസ് നായബസാർ, ആർഫത് മുംബൈ, അസ്റാൻ , ആസിഫ് ,ആസിഫ് പൂന, അൽതമാഷ് അമ്പാർഎന്നിവർ നേതൃത്വം നൽകി.