സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു മന്ത്രി സഭായോഗം; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു മന്ത്രി സഭായോഗം. രണ്ടാം തരംഗത്തെത്തിനെക്കാളും ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുുറവുണ്ടെന്നു വിലയലിരുത്തി മന്ത്രി സഭായോഗത്തില്‍ കര്‍ശന ജാഗ്രത വേണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. നാളത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം ഏതെല്ലാം മേഖലകളില്‍ നിയന്ത്രണം വേണമെന്നു തീരുമാനിക്കും. രോഗബാധ കൂടുതലുളള രപദേശത്തെ കോളേജുകള്‍ ഉള്‍പ്പെടെ അടച്ചു കടുത്ത നിയന്ത്രണം കൊണ്ടു വരും.
ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നു സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. കര്‍ശന ജാഗ്രത പാലിക്കണമെന്നു മുഖ്യമ്ര്രന്തിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി നാളെ കോവിഡ് അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആശുപരതികള് സജ്ജമാണ്, നിലവില്‍ വെന്റിലേറ്റര്‍ ഓക്സിജന്‍ സൗകര്യം തൃപ്തികരമാണെമന്നു ആരോഗ്യ മന്ത്രി മന്ത്രി സഭായോഗത്തെ അറിയിച്ചു.