കാണാതായ നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി; ആരുമറിയാതെ കൊന്നു ചാക്കിലാക്കിയത് ഭർത്താവ്
ധാക്ക: ദിവസങ്ങൾക്ക് മുമ്പ് കാണാതായ ബംഗ്ലാദേശി നടിയെ മരിച്ച നിലയിൽ കണ്ടെത്തി. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുർ പാലത്തിനടുത്തു നിന്നാണ് റൈമ ഇസ്ലാം ഷിമുവിന്റെ (45) മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.റൈമയുടെ ഭർത്താവ് ഷഖാവത്ത് അലി നോബലിനെ പൊലീസ് അറസ്റ്റ് ചെയ്തു. താരത്തെ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ചാക്കിൽ കെട്ടിയ റൈമയുടെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചതോടെ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റൈമയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. 1998ൽ ‘ബർത്തമാൻ” എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. ഇരുപത്തിയഞ്ചിലധികം സിനിമകളിലും നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.