കാഞ്ഞങ്ങാട്: വിദ്യാർത്ഥിയുടെ മൃതദേഹം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയഞ്ചാല്‍ ചെന്തളത്തെ ബിജുവിന്റെ മകന് അഭിജിത്ത് (19) ആണ് മരിച്ചത്. കാഞ്ഞങ്ങാട് വച്ചാണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്.അമ്മ: സലീന. സഹോദരി: ആര്‍ജ്ജ. ഇന്നലെ അർധരാത്രിയോടെ ഒന്നാം നമ്പർ പ്ലാറ്റഫോമിന് നൂറുമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.മൃതദേഹത്തില്‍നിന്ന് ലഭിച്ച മൊബൈൽ ഫോൺ പോലീസ് പരിശോധിച്ച് വരുന്നു.