6 ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
തിരുവനന്തപുരം:ആറ് ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടിയതോടെ ഒരു പവന് സ്വര്‍ണത്തിന് ബുധനാഴ്ച വില 36080 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4510 രൂപയുമായി.
കഴിഞ്ഞ ആറ് ദിവസമായി പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് സ്വര്‍ണവില. ഇതിന് മുന്‍പ് ജനുവരി 13നാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. ജനുവരി 12ന് 35,840 രൂപയായിരുന്ന സ്വര്‍ണവില 13ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു. പിന്നീട് ചൊവ്വാഴ്ച വരെ വിലയില്‍ മാറ്റമുണ്ടായില്ല.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിര്‍ണയിക്കപ്പെടുന്നത്. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.