അമ്മയുടെ കൈ തല്ലിയൊടിച്ച മകന് പോലീസ് പിടിയില്‍
കൊട്ടിയം: വയോധികയായ അമ്മയുടെ കൈ തല്ലിയൊടിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണ്‍ എന്ന 40കാരനെയാണ് പോലീസ് അറസ്ര്റ് ചെയ്തത്.
അമ്മ ഡെയ്സിയുടെ കൈ ജോണ്‍ അടിച്ചൊടിക്കുകയായിരുന്നു. ഡെയ്സി കുറച്ച് നാളുകളായി മകളുടെ വീട്ടിലാണ് താമസം. ഇവിടെ എത്തിയ ജോണ്‍ അമ്മയുമായി വഴക്കുണ്ടാക്കി. കൈയ്യില്‍ ഉണ്ടായിരുന്ന ഫൈബര്‍ വടി കൊണ്ടി ജോണ്‍ അമ്മയെ ആക്രമിച്ചു. ഈ ആക്രമണത്തിലാണ് ഡെയ്സിയുടെ കൈ ഒടിഞ്ഞത്. മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഡെയ്സി.