യുവതിയുടെ പീഡന പരാതി, കേസെടുത്തിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; തെരച്ചിൽ ഊർജിതമാക്കി പൊലീസ്
കൊച്ചി: ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ. ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്.വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽതിയത്. ‘വിമൻ എഗെയ്നിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തെക്കുറിച്ച് പരാതിക്കാരി ആദ്യം വെളിപ്പെടുത്തിയത്.ശ്രീകാന്ത് വെട്ടിയാരെ തനിക്ക് വർഷങ്ങളായി അറിയാം. അങ്ങോട്ട് മിണ്ടിയില്ലേലും അയാൾ മെസേജ് നിരന്തരം അയച്ചു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതൽ തന്നോട് ഒരു പ്രത്യേക തരം കെയർ അയാൾ കാണിക്കാൻ തുടങ്ങി. ഭയങ്കര സ്നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാൻ ആണെന്ന് എന്നെ വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാരി പരാതിക്കാരി പറഞ്ഞിരുന്നു.