കൊച്ചി: സംസ്ഥാനത്ത് ആറ് ദിവസമായി സ്വര്‍ണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് 36,000 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1817 ഡോളറിൽ ആണ് സ്വര്‍ണ വില.
ഈ മാസം സ്വര്‍ണ വിലയിൽ അനിശ്ചിതത്വം പ്രകടമായിരുന്നു.കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു വില. ജനുവരി 10ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഉയര്‍ന്നത്. ജനുവരി ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കിൽ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാൻ കാരണം. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാൽ ഒമിക്രോൺ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് വില വർധിക്കാൻ കരണമായാകാമെന്നും സ്വർണം ഇപ്പോൾ വാങ്ങിച്ചു വാങ്ങാൻ ഏറ്റവും ഉചിതമായ സമയമാണെന്ന് കാസർകോട് പ്രമുഖ ജ്വല്ലറി ഉടമ എം എസ് മൊയ്ദു അപിപ്രയപെട്ടു