ഹണിട്രാപ്പ് തട്ടിപ്പ്; കോട്ടക്കലില്‍ ഏഴു പേര് പിടിയില്‍
മലപ്പുറം: യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടാന്‍ ശ്രമിച്ച യുവതിയുള്പ്പെടെയുളള ഏഴംഗസംഘം പിടിയില്‍.
കൊണ്ടോട്ടി സ്വദേശി ഫസീല (40), കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക് (32), തൈവളപ്പില്‍ വീട്ടില്‍ നസറുദ്ദീന്‍ (30), കളത്തില്‍ പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം (28), പുളിക്കല്‍ സ്വദേശി പേരാപറമ്പില്‍ നിസാമുദ്ദീന്‍(24), മാളട്ടിക്കല്വീട്ടില് അബ്ദുര്ള് റഷീദ് (36), മംഗലം സ്വദേശി പുത്തനപുരയില്‍ ഷാഹുല്‍ ഹമീദ്(30) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയില്‍ നിന്നാണ് ഇവര്‍ അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുവാന്‍ ശ്രമിച്ചത്. യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച് യുവാവുമായിയുളള സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരിരുന്നു. ശേഷം യുവാവിനെ വിളിച്ചു വരുത്തി കാറില്‍ തട്ടിക്കൊണ്ടു പോകുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിക്കുമെന്നു ഭീഷണിപെപ്ടുത്തിയായിരുന്നു അഞ്ച്് ലക്ഷം രൂപ ആവശ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്നു യുവാവ് േപാലീസില് പരാതി നല്‍ക്കുകയായിരുന്നു.
കാഞ്ഞങ്ങാട്: കെ.പി സി സി പ്രസിപണ്ട് കെ സുധാകരൻ ആ പാർട്ടിയ്ക്ക് ബാധ്യതയാണെന്ന് വൈകാതെ മനസിലാവുമെന്ന് എൻസിപി അധ്യക്ഷൻ പി സി ചാക്കോ ‘ കാഞ്ഞങ്ങാട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം അക്രമികളെ ന്യായീകരിക്കുകയാണ് ‘ സുധാകരൻ ഹൈസ്പീഡ് കൊണ്ടുവരാൻ ശ്രമിച്ചവർ സെമി ഹൈസ്പീഡ് റെയിലിനെ തള്ളിപ്പറയുകയാണ് പൊതുജനങ്ങളുടെ യാത്രാക്ലേശം തീർക്കുന്നതിനുള്ള സംവിധാനങ്ങൾ ലാഭം നോക്കിയല്ല പ്രവർത്തിക്കന്നതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൽ ഐക്യമില്ലസംസ്ഥാന ജനറൽ സെ5ട്ടറി ഇ ജി രവീന്ദ്രൻ ജില്ലാ പ്രസി വണ്ട് രവികുളങ്ങര- തുടങ്ങിയവർ സംബന്ധിച്ചു