തളങ്കര സ്കൂളിലേക്ക് ഫർണിച്ചർ നൽകി ‘ക്ലാസ്സ്മേറ്റ്സ് 90’
തളങ്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച വി. എച്ച്. എസ്. ഇ ക്ലാസ്സുകളിലേക്ക് ഫർണിച്ചർ നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി. ഇന്നലെ വൈകുന്നേരം സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് റഷീദ് പൂരണത്തിന് കൈമാറുകയായിരുന്നു.
1989-90 കാലഘട്ടത്തിൽ മുസ്ലിം ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ക്ലാസ്മേറ്റ്സ് 90’ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിൽ, സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ തങ്ങളുടെ കൂടെ പഠിച്ച സഹപാഠി, അനൂപ് കുമാറിനെ അനുമോദിക്കുകയുമുണ്ടായി.
ചടങ്ങിൽ മുൻ സ്കൂൾ ഹെഡ് മാസ്റ്റർ അബൂബക്കർ മാഷിനെയും , അബ്ദുൽ ഖാദർ മാഷിനെയും ഔസേഫ് മാഷിനെയും, മാഹിൻ മാഷിനെയും ആദരിക്കുകയുമുണ്ടായി. സ്കൂൾ ഹെഡ് മിസ്ട്രസ്, പ്ലസ് ടു, വി എച്ച് എസ് ഇ പ്രിൻസിപ്പൽമാർ, പിടിഎ, ഒ എസ് എ ഭാരവാഹികളും പങ്കെടെക്കുകയുണ്ടായി. യഹ്യ തളങ്കര, ടി എ ഷാഫി, ബഷീർ വോളിബോൾ ആശംസകൾ നേർന്നു. പഴയ അധ്യാപകന്മാർ തങ്ങളുടെ ഓർമ്മകൾ പങ്കു വെച്ചുള്ള ചടങ്ങ് ഹൃദ്യമായ അനുഭവം പകർന്നു നൽകി.
നഗര സഭാ ചെയർമാൻ അഡ്വ. വി എം മുനീർ ചടങ്ങ് ഉത്ഘാടനം ചെയിതു സംസാരിച്ചു. അനൂപ് കുമാർ മറുപടി പ്രസംഗത്തിലൂടെ നന്ദി അറിയിച്ചു. സിദ്ദീഖ് ഷർഖി സ്വാഗതം നേർന്നു അമാനുല്ലാഹ് എൻ കെ അധ്യക്ഷത് വഹിച്ചു. സഹീദ് ഉസ്താദ് നന്ദി അർപ്പിച്ചു.