ലൈംഗിക പീഡനം: ശ്രീകാന്ത് വെട്ടിയാർക്കെതിരെ പൊലീസ് കേസെടുത്തു
കൊല്ലം : പ്രമുഖ യുട്യൂബ് വ്ലോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരുക്കുന്നത്. വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ് മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം ശ്രീകാന്തിനെതിരെയുള്ള മീ ടു വെളിപ്പെടുത്തൽ വന്നത്.വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരു യുവതിയും സമാനമായ ആരോപണം അതേ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള മീ ടു വെളിപ്പെടുത്തലകൾ ഇങ്ങനെ…