കാണാതായ യുവതികളെ ബംഗളുരുവിലെ ലോഡ്ജിൽ നിന്നും പോലീസ് പിടികൂടി
കാസർകോട്: സീതാംഗോളിയിൽ നിന്നും നാടുവിട്ട സ്വാതന്ത്ര്യ മോഹികളായ ഇരുപത്തിരണ്ടു കാരിയായ ഭർതൃമതിയെയും ബന്ധുവായ പത്തൊമ്പതുകാരിയായ വിദ്യാർത്ഥിനിയെയും ബാംഗ്ലൂരിലെ ലോഡ്ജിൽ വെച്ച് പോലീസ് കണ്ടെത്തി. വിദേശത്ത് ജോലിചെയ്യുന്ന യുവാവിന്റെ ഭാര്യയായ ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞി നെ വീട്ടിൽ ഉപേക്ഷിച്ച ശേഷം ബന്ധുവായ പത്തൊമ്പതു കാരിയെ യും കൂട്ടി ന്യൂജെൻ വേഷം ധരിച്ച് കാസർകോട്ടെ ബ്യൂട്ടി പാർലറിൽ നിന്നും മുടി ബോബ് ചെയ്ത ശേഷം സ്ഥലം വിട്ടത്
സംശയം തോന്നിയ ബ്യൂട്ടിഷ്യന്റെ എന്താ പരി പാടിയെന്ന ചോദ്യ ത്തിന് കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന മറുപടിയുമായാണ് ഇരുവരും പോയത്.ഇക്കഴിഞ്ഞ പതിമൂന്നിന് വ്യാഴാഴ്ച യുവതികളെ കാണാതായതോടെ ബന്ധുവായ ഷെരീഫ് എന്ന യുവാവ് ആദൂർ പോലീസിൽ പരാതി നൽകിയിരുന്നു കേസെടുത്ത പോലീസ് കർണ്ണാടക പോലീസുമായി വിവരം കൈമാറി യിരുന്നു. അന്വേഷ ണത്തിനിടെയാണ് ഇരുവരെയും ഗാന്ധിനഗറിലെ ലോഡ്ജിൽ വെച്ച് കർണ്ണാടക പോലീസിന്റെ സഹായത്തോടെ പിടി കൂടി നാട്ടിലെ ത്തിച്ചത്. പോലീസ്കോടതിയിൽ ഹാജരാക്കിയ ഇരുവരും ബന്ധു ക്കൾക്കൊപ്പം പോയി. നേരത്തെയും ഇവർ ഇത്തരത്തിൽ നാടുവിട്ടതായി പോലീസ് പറഞ്ഞു