കോട്ടയം ഷാന്‍ വധക്കേസ്; നാല് പേര് അറസ്റ്റില്‍; ഓട്ടോ പിടിച്ചെടുത്തു
കോട്ടയം: കോട്ടയത്ത് ഷാന്‍ എന്ന 18കാരനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര് കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. മീനടം സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ബിനുമോന്, പുല്‍ച്ചാടി ലുധീഷ്, സുധീഷ്, കിരണ്‍ എന്നിവരാണ് പിടിയിലായത്. ഷാനിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
ഞായറാഴ്ച രാത്രിയാണ് ഷാനിനെ കുപ്രസിദ്ധ ഗുണ്ട മുട്ടമ്പലം ജോമോന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ പോലീസ് സ്റ്റേഷനു മുന്നില്‍ മൃതദേഹം ജോമോന് ചുമന്ന് കൊണ്ടുപോയി ഇടുകയായിരുന്നു.
േജാമോന്റെ എതിരാളിയായ സൂര്യന്റെ സംഘവുമായി ഷാന്‍ ബന്ധമുണ്ടാക്കിയതാണ് കൊലയിലേക്ക് നയിച്ചത്.