മുക്കുപണ്ടം പണയം വെച്ച് 8.5 ലക്ഷം തട്ടിയയാൾ പിടിയില്‍
വെള്ളറട: മുക്കുപണ്ടം പണയം വെച്ച് 8.5 ലക്ഷം തട്ടിയ വിരുതന് പിടിയില്‍. കന്യാകുമാരി ജില്ലയിലെ മാങ്കോട് ആര്.എസ് ഭവനില്‍ അനുവാണ് (32) പിടിയിലായത്. പനച്ചമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 8.5 ലക്ഷം തട്ടിയ ഇയാള്‍ സമാനമായ രീതിയില്‍ മംഗലപുരം, വഞ്ചിയൂര്‍, ശ്രീകാര്യം തുടങ്ങിയ സ്റ്റേഷന് പരിധിയിലും തട്ടിപ്പ് നടത്തിയിരുന്നു.
എം.ടെക് ബിരുദധാരിയാണ് പിടിയിലായ അനുവെന്ന് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മുതല്‍ കുമാര്‍ പറഞ്ഞു. വെള്ളറട പൊലീസ് നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.