പ്രശസ്ത സാഹിത്യകാരൻ ഡോ. സി.ജെ . റോയ് അന്തരിച്ചു
തിരുവനന്തപുരം : സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനും മധുര കാമരാജ് സർവകലാശാല മലയാളവിഭാഗം മുൻമേധാവിയും സുകുമാർ അഴീക്കോട് ട്രസ്റ്റ് വൈസ് ചെയർമാനുമായിരുന്ന ഡോ.സി.ജെ.റോയ് (87) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു. ഭാര്യ: സൂസൻ റോയ് (റിട്ട.പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റ് പബ്ലിക് സ്കൂൾ, മധുര), ഇലന്തൂർ ചെരിക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: സുനിൽ റോയ് (ഡയറക്ടർ, പബ് ലിങ്ക്, ദുബായ്), ഡോ.അനിൽ റോയ് (ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ, അഡിലെയ്ഡ്, ഓസ്ട്രേലിയ), ഡോ.ബിന്ദു റോയ് (സീനിയർ സയന്റിസ്റ്റ്, റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം).മരുമക്കൾ: അയിഷ പട്ടാണിപ്പറമ്പിൽ(കായംകുളം), സ്മിത അയ്യങ്കാവിൽ(കോഴഞ്ചേരി), മാത്യു വടക്കേടത്ത് (എൻജിനീയർ) വടക്കേടത്ത്, ചെങ്ങന്നൂർ. സംസ്കാരം പിന്നീട് പുതുപ്പള്ളി നിലയ്ക്കൽ പള്ളി സെമിത്തേരിയിൽ.കോട്ടയം പുതുപ്പള്ളി ചാത്തമ്പടം ജോസഫിന്റെ മകനായി 1935 ജൂലായ് 13-നു ജനിച്ചു. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു മലയാളം, ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളില്‍ എം.എ. ബിരുദം നേടി.. 1970-ല്‍ ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചു. കുറെക്കാലം പത്രപ്രവര്‍ത്തനം നടത്തി. പിന്നീടു കോളേജ് ലക്ചററായി. മധുര കാമരാജ് യൂണിവേഴ്സിറ്റി മലയാളവിഭാഗം സ്ഥാപകനും ഡയറക്ടറുമായിരുന്നു.മലയാളത്തില്‍ നാലു ഗ്രന്ഥങ്ങളും ഇംഗ്ലീഷില്‍ മൂന്നു ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. എ. ആര്. രാജവര്‍മ്മയുടെ കേരളപാണിനിയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ചെയര്മാന്, മെമ്പര്‍ എന്നീ നിലകളില്‍ നിരവധി അക്കാദമിക് സമിതികളിലും വിവിധ സാംസ്കാരിക സംഘടനകളുടെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു.