രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.35 ലക്ഷം പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,35,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 250 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹി അടക്കമുള്ള പലയിടത്തും രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ മുപ്പത് ശതമാനം കുറവ് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 12,528 പേർക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ക്ഡൗൺ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകളെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.മുംബയിലും പ്രതിദിന കേസുകൾ കുറഞ്ഞു. 5956 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. അതേസമയം തമിഴ്നാട്ടിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 23,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 20 പേർ മരിച്ചു. ഇതിൽ 8591 കേസുകളും റിപ്പോർട്ട് ചെയ്തത് ചെന്നൈയിലാണ്.