അഭിന്ദന പ്രവാഹം : പി.ബി അച്ചുവിനെ ഡിസ്കവര് റൈഡേര്‍സ് സൈക്ലിംഗ് ക്ലബ്ബ് കാസർകോട് അനുമോദിച്ചു
കാസര്‍കോട് : ആരോഗ്യമേഖലയില്‍ വളരെ പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയില്‍ ആസ്റ്റര്‍ മീംസുമായ സഹകരിച്ച് പുതിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കാനായി മുമ്പോട്ട് വന്ന പി.ബി അച്ചുവിനെ ഡിസ്കവര് റൈഡേര്‍സ് സൈക്ലിംഗ് ക്ലബ്ബ് കാസറഗോഡ് അനുമോദിച്ചു.
ഇരുനൂറ്റി അമ്പത് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഹോസ്പിറ്റലിന്റെ പ്രാരംഭ പ്രവൃത്തികള്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് അനുമോദന ചടങ്ങില്‍ വെച്ച് പി.ബി അച്ചു പറഞ്ഞു.
ജില്ലയില്‍ ആതുരസേവനത്തിന് തുടക്കം കുറിച്ച കാസറഗോഡിന്റെ സുല്‍ത്താനായിരുന്ന കെ.എസ് അബ്ദുല്ലയെ യോഗം അനുസ്മരിച്ചു.
ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് അത്യാധുനിക സംവിദാനത്തോടെ ആശുപത്രിയുമായി വരുന്ന അച്ചു പി.ബി ജില്ലയുടെ പുതിയ സുല്‍ത്താനാണെന്നും പ്രസിഡണ്ട് അഡ്വ: പി.എ ഫൈസല്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ റിഷാദ് പി.ബി, അന്‍സാരി മീത്തല്‍, ഗഫൂര്‍ ബേവിഞ്ച, റിയാസ് അടുക്കത്ത് വയല്‍, അസര്‍ കളനാട്, മജീദ് എഡ്റൂട്സ്, ഹാരിസ് കൂരാമ്പില്, സൈദുദ്ദീന്‍ കോസ്മോസ് എന്നിവര്‍ സംബന്ധിച്ചു.