ഐഐടി വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഇന്ന് രാവിലെ 4.30നാണ് സംഭവം. ഇയാളെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടാം വർഷ മാസ്റ്റർ വിദ്യാർത്ഥിയാണ് മരണപ്പെട്ട 26 കാരൻ. ഇയാളുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സയിലാണെന്നും കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പോവായ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.