കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ സേവന വാരാചരണത്തിന് സമാപനം ., അട്ടേങ്ങാനം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ . ഗൈനിക്, ഡ്രഗ് അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : ജനുവരി 7 മുതൽ 13വരെ ഒരാഴ്ച നീണ്ടുനിന്ന സേവന വാരാചരണത്തിന്റെ സമാപന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗൈനിക്, ഡ്രഗ് അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എൻജിനീയർ എൻ. ആർ. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ മനോഹരൻ മാസ്റ്റർ സംസാരിച്ചു. ലയൺ സി. ബാലകൃഷ്ണൻ സ്വാഗതവും പ്രധാനാധ്യാപിക നിർമല ടീച്ചർ നന്ദിയും പറഞ്ഞു. ഡോക്ടർ നിതാന്ത് ബാൽ ശ്യാം, ഡോക്ടർ സിൻസി, ഡോക്ടർ സുകു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി