എയിംസ് സമരത്തോടൊപ്പം ബി.ജെ.പി. യും അണിചേരും. രവീശ തന്ത്രി
എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ കൂട്ടായ്മ നടത്തുന്ന സമരത്തിന് ബി.ജെ.പി യുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടായിരിക്കുമെന്ന്
ബി.ജെ.പി ജില്ലാ അധ്യക്ഷൻ രവീശ തന്ത്രി പറഞ്ഞു.
ഭാരതീയ യുവമോർച്ച ഈ അവശ്യയവുമായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അനിശ്ചിത കാല നിരാഹാരസമര വേദിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു രവീശ തന്ത്രി.
ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നാലാം ദിവസം പി.ഡി.പി ജില്ലാ സെക്രട്ടറി ഷാഫി ഹാജി അടൂർ ഉൽഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.എച്ച്. ഹമീദ്, എം. എ. കരീം, കെ. സുകുമാരൻ മാസ്റ്റർ, പുരുഷോത്തമൻ എം., പരമേശ്വരൻ, കർണാടക കെ.പി.സി.സി. സെക്രട്ടറി പി.എം. ഷാഹിദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിദ്ധീഖ്, മാധ്യമ പ്രവർത്തകൻ ഹമീദ് മൊഗ്രാൽ, രത്നാകരൻ പ്ലാത്തടം, ഹസൈനാർ തോട്ടുംബാഗം,
ശശി കുമാർ, മറിയക്കുഞ്ഞി കൊളവയൽ, റജി കെ.വി. കമ്മാടം, അബ്ദുൽ ഖാദർ മുഗു, ഗോപിനാഥൻ മുതിരക്കാൽ, സരിജ ബാബു, ഹമീദ് ചേരങ്കൈ, അബ്ദുൾ ഖയ്യും, സുബൈർ പടുപ്പ്, സലീം ചൗക്കി, നാസർ ചെർക്കളം, റെഡ് ഈസ് ബ്ലഡ് കേരളയുടെ പ്രവർത്തകരായ വിഷ്ണു പ്രസാദ് എക്കാൽ, വിഷ്ണു ബങ്കളം, സജിത്ത് കണ്ണൊത്ത്, ശരത്ത് അമ്പലത്തറ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.
ഫറീന കോട്ടപ്പുറം സ്വാഗതവും, ശ്രീനാഥ് ശശി നന്ദിയും പറഞ്ഞു.
കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി കെ. സുകുമാരൻ മാസ്റ്റർ, റെഡ് ഈസ് ബ്ലഡ് സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് അമ്പലത്തറക്ക് നാരങ്ങാ നീര് നൽകി ഇന്നത്തെ നിരാഹാര സമരം അവസാനിപ്പിച്ചു.