എയിംസ്: ജനുവരി 30 ന് ദയാബായി കാസർകോട്ട്
കാസർകോട് :കേന്ദ്രത്തിന് നൽകിയ എയിംസ് പ്രപ്പോസലിൽ കാസർകോട് ജില്ലയുടെ പേരും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനകീയ കൂട്ടായ്മ നടത്തി വരുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ശക്തി പകരാൻ ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി മദ്ധ്യ പ്രദേശിൽ നിന്നും ജനുവരി 30 ന് കാസറഗോഡ് ജില്ലയിലെത്തും.
വേറിട്ട പ്രചരണങ്ങളുമായി ജനുവരി 28 ന് കാഞ്ഞങ്ങാട്ടും 29 ന് കാസറഗോഡും തെരുവിലിറങ്ങാൻ എയിംസ് ജനകീയ കൂട്ടായ്മ പ്രചരണ ടീം യോഗം തീരുമാനിച്ചു.
റെജി കരിന്തളം , സരിജ ബാബു, ഫൈസൽ കാഞ്ഞങ്ങാട്, നാസർ ചാലിങ്കാൽ ,
അബ്ദുൾ കയും,
ഫറീന കോട്ടപ്പുറം, നാസർ ചെർക്കളം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.