പളളിക്കര സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്: പളളിക്കര സംയുക്ത മുസ് ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.സ്ഥാനോരോഹണ പ്രഖ്യാപനവും, ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ നിർവ്വഹിച്ചു.
അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പുക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കര സംയുക്ത മുസ്ലീം ജമാത്ത് കമ്മറ്റി പ്രസിഡണ്ട് ബഷീർ എഞ്ചിനീയർ അധ്യക്ഷത വഹിച്ചു. ബേങ്ക് ഹമീദ് ഹാജി, കെ.ഇ.എ.ബക്കർ , ഹാഫിള് അബ്ദുൾ റഹ്മാൻ ഹാനി, കെ.എം.അബ്ദുൾ റഹ്മാൻ ഹാജി തൊട്ടി, കെ.കെ. മാഹിൻ മുസ് ലിയാർ തൊട്ടി, സി.എ.മുഹമ്മദ് കുഞ്ഞി മുസ്ലിയാർ, അബ്ദുസലാം ദാരിമി ആലംപാടി, കെ.എം.സാലിഹ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി ഹാജിതർക്കാരി, മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, എൻ.എ.നെല്ലിക്കുന്ന് എം എൽ എ, കുഞ്ഞാ ഹമ്മദ് ഹാജി പാലക്കി, കല്ലട്ര മാഹിൻ ഹാജി, യു.കെ.മുഹമ്മദ് കുഞ്ഞി ഹാജി, എം. മൊയ്തു മൗലവി, അബ്ദുൾ മജിദ് ദാരിമി പൈവളിഗെ, മുഹമ്മദ് റഫീഖ് എം.ടി .സി .മടക്കര തുരുത്തി, ഡോ.സി.എച്ച്.മിഗ്ദാദ് കല്ലിങ്കൽ ,മുഹമ്മദ് മാമു മൗവ്വൽ, എം.എ.ഹമീദ് തൊട്ടി, സാലിഹ് ഹാജി തൊട്ടി, ഹംസ ,കെ.എം.അഷറഫ് ചേറ്റ് ക്കുണ്ട് ,ഖാദർ , ഹാരിസ് മൊയ്തു മുക്കൂട്, സത്താർ തൊട്ടി, ടി.കെ.നസീർ, ആവിയിൽ മുഹമ്മദ് കുഞ്ഞി, പി കെ അബ്ദുല്ലപള്ളിപ്പുഴ, ബഷീർ ചെരുമ്പ, ഷാഫി ,എം ജി.മുഹമ്മദ് തൊട്ടി, അബൂബക്കർ സാഹിബ് റഹ് മാനിയ, അബ്ദുൾ റഹ്മാൻ ബിലാൽ നഗർ, സിദ്ധീഖ് പള്ളി പുഴ, എ.ഹമീദ് ഹാജി, ബഷീർ ആറങ്ങാടി, താജുദ്ദീൻ ദാരിമി, സി.കെ.കെ. മാണിയൂർ, കെ.എം.റഷീദ് ഹാജി കല്ലിങ്കാൽ, മജീദ് എന്നിവർ പ്രസംഗിച്ചു.