കുമ്പള: മംഗൽപ്പാടിയിലെ സോങ്കാളിലെ പൗര പ്രമുഖനും പ്രവാസി വ്യവസായിയുമായ ജിഎം അബ്ദുള്ളയുടെ വീട്ടില്‍ വന്‍കവര്‍ച്ച. 2 ലക്ഷം രൂപയും ഫോർച്ചിനർ കാറും 35 പവൻ സ്വർണ്ണവും ലാപ്ടോപ്പും വിലപിടിപ്പുള്ള വാച്ചുകുളുമാണ് കളവ് പോയത്. വാച്ചുകളുടെ മൂല്യം മാത്രം പത്ത് ലക്ഷം രൂപയോളം ഉണ്ടാകുമെന്നാണ് സൂചന . അബുദാബിയിൽ നിന്നും കുടുംബം നാട്ടിൽ എത്തിയാൽ മാത്രമേ മോഷണം പോയ വസ്തുക്കളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു .
ഇന്നലെ രാവിലെയാണ് കളവ് നടന്ന വിവരം അറിഞ്ഞത്. ആറ് മാസം മുമ്പാണ് അബ്ദുല്ലയും കുടുംബവും വിദേശത്ത് പോയത്. വീടിൻ്റെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്.സി സി ടിവിയുടെ ഹാർട് ഡിസ്കും മറ്റ് ഉപകരണങ്ങളും കളവ് പോയിട്ടുണ്ട്. രാവിലെ വീട്ടിൻ്റെ പരിസരത്ത് വന്ന അയൽവാസിയാണ് മോഷണ വിവരം പോലീസിൽ അറിയിച്ചത്. കുമ്പള എസ് ഐ രാജീവ് കുമാർ, എസ് ഐ മനോജ്ജ് ,അനുബ്, മജീഷ്
എന്നിവരും ഫോറൻസിക് ടീമും സ്ഥലത്തെത്തി തെളിവ് എടുപ്പ് നടത്തി.