കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം സി എച്ച് കുഞ്ഞമ്പു എംഎല് എ ഉദ്ഘാടനം ചെയ്തു.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അമ്പങ്ങാട് ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം 2021-22 സി എച്ച് കുഞ്ഞമ്പു എംഎല് എ ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന് അധ്യക്ഷനായിരുന്നു. അമ്പങ്ങാട് ക്ഷീരസംഘം പ്രസിഡണ്ട് കെ കുഞ്ഞിരാമന് സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ വി മനോഹരന് നന്ദിയും പറഞ്ഞു. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരെ എംഎല്‍എ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി ജീജ സി കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. അമ്പങ്ങാട് ക്ഷീരസംഘത്തിലെ മികച്ച കര്‍ഷകരെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി എന്നിവര്‍ ആദരിച്ചു . ആതിഥേയ ക്ഷീര സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത നല്കി.
കാഞ്ഞങ്ങാട് ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം അബ്ദുള്‍ റഹിമാന്‍ ബ്ലോക്ക് മെമ്പര്‍ വി ഗീത പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ടി ശോഭന കാഞ്ഞങ്ങാട് ബിഡിഒ സന്ധ്യാദേവി, ഡിഎഫ്ഐ റെജിമ , പി.വി. ഷാജി, പി.എം ബാലന്, കുതിരക്കോട് കൃഷ്ണന്, വി വി ഗംഗാധരന്, ക്ഷീര സംഘം പ്രസിഡണ്ടുമാരായ എം കുഞ്ഞമ്പാടി പി ഭാസ്കരന് നായര്‍, ക്ഷീര സംഘം സെക്രട്ടറിമാരായ പി ആര് ബാലകൃഷ്ണന്, ഗോപാലകൃഷ്ണന് കരിച്ചേരി ലത എന്‍ എന്നിവര്‍ സംസാരിച്ചു