ദുരിതം പേറി സുജിത്തും കുടുംബവും
ഗൂഗിൾ പേ നമ്പർ : 7907113467
തച്ചങ്ങാട്: പാലത്താട് താമസിക്കുന്ന ശൈലജ എന്നവരുടെ മകൻ സുജിത് എസ് പാൻക്രിയാറ്റൈറ്റിസ് എന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ എറണാകുളം ലിസി ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ 20 ദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സുജിത്തിനെ രോഗം മൂർച്ചിച്ചതിനെത്തുടർന്നാണ് എറണാകുളം ലിസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തീർത്തും നിർദ്ധന കുടുംബത്തിലെ അംഗമായ സുജിത്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ്. പഠനത്തിൽ മികവു പുലർത്തിയിരുന്ന സുജിത്ത് രോഗ ബാധിതനായതോടെ പഠനം മുടങ്ങിയിരിക്കുകയാണ്. ബാല്യത്തിൽത്തന്നെ അച്ഛൻ ഉപേക്ഷിച്ചുപോയ സുജിത്തിന്റെ മാതാവും അമ്മാവനും അമ്മമ്മയും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. നിലവിൽ നാട്ടുകാരുടെ സംരക്ഷണയിലാണ് കുട്ടി. സുജിത്തിന്റെ ചികിത്സയ്ക്ക് ഏകദേശം ആറ് ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.നിലവിൽ ഒരു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. സുജിത്തിന്റെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി നാട്ടുകാരുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ ജനകീയ ചികിത്സാകമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.മണികണ്ഠൻ ചെയർമാനായും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അധ്യാപകൻ പ്രണാബ് കുമാർ കൺവീനറും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ട്രഷററുമായി പനയാൽ സർവ്വീസ് സഹകരണ ബാങ്കിൽ സുജിത്ത് ചികിത്സാ സഹായ കമ്മറ്റിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായ ഹസ്തം സുജിത്തിനും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Google Pay Account No. 7907113467
(Shivakuamr Aravathu)
കൺവീനർ : 9847643125 (പ്രണാബ് കുമാർ വി)