സി പി എം ജില്ലാ സമ്മേളന അനുബന്ധ പരിപാടികൾ മാറ്റി വെച്ചു.
കാസർകോട്: കോവിഡ് 19 ന്റെ മൂന്നാം തരംഗമായ ഒമിക്രോൺ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനുവരി 21,22,23 തീയതികളിലായി നടക്കുന്ന സിപിഐഎം കാസർകോട് ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായുള്ള അനുബന്ധ പരിപാടികൾ മാറ്റിവെച്ചതായി ജില്ല സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ അറിയിച്ചു. ജനുവരി 15 ന് സുനിൽ പി ഇളയിടം പങ്കെടുത്തുകൊണ്ട് കാഞ്ഞങ്ങാട് നടക്കുന്ന സെമിനാർ, ജനുവരി 16 ന് കെ. ടി കുഞ്ഞിക്കണ്ണൻ, അഡ്വ. സീനത്ത് എന്നിവർ പങ്കെടുത്തുകൊണ്ട് നീലേശ്വരം പരപ്പയിൽ നടക്കുന്ന സെമിനാർ, ജനുവരി 18 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പങ്കെടുത്തു കൊണ്ട് നീലേശ്വരത്ത് നടക്കുന്ന സെമിനാർ എന്നിവ യാ ണ് മാറ്റിവെച്ചത്.