അമ്പലത്തറ: വാടക മുറിയില്‍16 കാരി തുങ്ങി മരിച്ച സംഭവത്തില്‍ ബിഹാര്‍ സ്വദേശി അസ്റ്റില്‍. ജനുവരി 3 ന് അമ്പലത്തറ തട്ടുമ്മലിലെ സ്വകാര്യ പന്പനിയിലെ ജോലിക്കാരിയായ കര്‍ണാടക തുങ്കൂര്‍ സ്വദേരി ആശയുടെ മകള്‍ സന്ധ്യ(16) ഇവര്‍ താമസിക്കുന്ന തട്ടുമ്മലിലെ വാടക മുറിയില്‍ തുങ്ങി മരിച്ച സംഭവത്തിലാണ് പെൺകുട്ടിയെ ഏതാനും മാസങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്ന ബീഹാര്‍ പിത സ്വദേശി ശ്രതുവര്ഷാ (22) ലിനെ അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച വിദഗ്ധ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്ന് ബേക്കല്‍ ഡി വൈ എസ് പി സികെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സിഐ രഞ്ജിത്ത് രവീന്ദ്രനുംപാര്ട്ടിയും നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലാണ് പെണ്‍കൂട്ടിയുടെ അമ്മ ആശയോടൊപ്പം സ്വകാര്യ കമ്പനിയില്ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശി അറസ്റ്റ് ചെയ്ത്. 10-ക്ലാസ് പഠനശേഷം പഠനം മതിയാക്കി അമ്മയോടൊപ്പം താമസിച്ചു വന്ന പെണ്‍കുട്ടി ജോലിക്ക് അമ്മയെ സഹായിക്കാന്‍ പോകാറുണ്ടായിരുന്നുവത്രേ. എന്നാല്‍ പെണ്‍കുട്ടി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല അതുകൊണ്ടാണ് തുങ്ങി മരണത്തില്‍ ആര്‍ക്കും ആദ്യസംശയം ഇല്ലാതിരുന്നത്. അമ്പലത്തറ ഐ പി യുടെ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ബീഹാര്‍ സ്വദേശി പെണ്‍കുട്ടിയുടെ അമ്മ ഉയോഗിച്ച് വന്ന ഫോണിലേക്കി ഇടക്ക് വിളിക്കാറുണ്ടെന്നും കൊവിഡ് വാക്സിന് സമയത്ത് വാക്സിന് ലഭിക്കുന്നതിനായി സ്ത്രീയുടെ നമ്പര്‍ ഉപയോഗിച്ചു വാക്സിന് ബുക്ക് ചെയ്തതായും കണ്ടെത്തിയത്. ഇതില്‍ സംശയം തോന്നിയ പോലീസ് യുവാവിനെ പിടികുടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. പീഡനത്തെ തുടർന്നാണ് പെൺകുട്ടി തൂങ്ങിമരിച്ചതന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയതോടെ പ്രതി ആരാണെന്ന് കണ്ടെത്താൻ പോലീസ് വലിയ പരിശ്രമമാണ് നടത്തിയത്.